അഞ്ചംഗ കുടുംബത്തിന്റെ മരണത്തിൽ നടുങ്ങി പാലാ പൂവരണി ഗ്രാമം. മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജയ്സൺ എന്ന യുവാവ് ആത്മഹത്യ ചെയ്ത വിവരം രാവിലെ നടുക്കത്തോടെയാണ് നാട്ടുകാർ കേട്ടത്. റബർ കമ്പനിയിൽ ഡ്രൈവറായ ജയ്സൺ കഠിനാധ്വാനിയായിരുന്നു. നിലവിൽ ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് വിവരം. ഭാര്യ മരീന, മക്കളായ ജെറാൾഡ്, ജെറീന, ജെറിൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ജയ്സൺ ആത്മഹത്യ ചെയ്തത്. കുട്ടികളുടെയും മൃതദേഹം ഒരു മുറിയിൽ ആയിരുന്നു. ഭാര്യ മരിയയുടെ അദ്ദേഹം മറ്റൊരു മുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലും. തൊട്ടടുത്ത മുറിയിൽ ജയ്സൺ തൂങ്ങിമരിച്ചു.
രാവിലെ തന്റെ വീട്ടിൽ എത്തണമെന്ന് ജയ്സൺ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ ഫോണിൽ വിളിച്ചാണ് പെട്ടെന്ന് വീട്ടിൽ എത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വീട്ടിലെത്തിയ സഹോദരൻ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് പരിശോധിച്ചു. അകത്തേക്ക് കയറിവരാൻ എഴുതിയ കുറിപ്പ് വീടിന് പുറത്ത് വച്ചിട്ടുണ്ടായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് അഞ്ചുപേരും മരിച്ചു കിടക്കുന്നത് കണ്ടത്. വടക്ക് കഴിയുന്ന വീട് ജയ്സൺ ഒഴിയാൻ ഇരിക്കവേയാണ് നാടിനെ നടുക്കിയ ദുരന്തം.