അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഇനി ഒന്നുമുതൽ തുടങ്ങും; കേന്ദ്ര നിർദേശം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ നിർദേശം ശക്തമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ, ഹിന്ദിയിലും വിദ്യാർഥികൾ ഉയർന്ന നിലവാരം നേടാൻ ഗുണമേന്മാ വിദ്യാഭ്യാസത്തിനുള്ള മാർഗരേഖ ലക്ഷ്യമിടുന്നു. ഹിന്ദി കംപ്യൂട്ടിങ് ഉൾപ്പെടെ കുട്ടികളെ പ്രാപ്തരാക്കാനുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ സ്കൂളുകൾ ആസൂത്രണം ചെയ്യണം, നിലവിൽ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതൽ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ തന്നെ ഏറ്റെടുക്കണം. … Continue reading അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഇനി ഒന്നുമുതൽ തുടങ്ങും; കേന്ദ്ര നിർദേശം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ