ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമക്ക് നേരെ വടിവാൾ വീശി യുവാക്കൾ; സംഭവം കൊച്ചിയിൽ

കൊച്ചി: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടൽ ഉടമക്ക് നേരെ യുവാക്കൾ വടിവാൾ വീശി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊച്ചി ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയ്‌ക്ക് നേരെയാണ് യുവാക്കൾ വടിവാൾ വീശിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഭക്ഷണം കഴിച്ച ശേഷം യുവാക്കൾ പണം നൽകാതെ ഇറങ്ങി പോകാൻ ശ്രമിച്ചത് ഹോട്ടൽ ഉടമ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. തുടർന്ന് യുവാക്കളിൽ ഒരാൾ വടിവാൾ പുറത്തെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് യുവാക്കൾ ഭക്ഷണം കഴിക്കാനായി … Continue reading ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടു; ഹോട്ടൽ ഉടമക്ക് നേരെ വടിവാൾ വീശി യുവാക്കൾ; സംഭവം കൊച്ചിയിൽ