ഇടുക്കിയിൽ വിനോദ സഞ്ചാരികളായ ഡൽഹി സ്വദേശികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു: മൂന്നു പേർക്ക് പരിക്ക്

ഇടുക്കി നെടുങ്കണ്ടത്തിന് സമീപം വിനോദ സഞ്ചാരികളായ ഡൽഹി സ്വദേശികളുടെ വാഹനം 100 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്നാർ സന്ദർശിച്ച ശേഷം തേക്കടിയിലേക്ക് മടങ്ങിയ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. Delhi tourists’ vehicle overturns into gorge in Idukki രണ്ടു യാത്രക്കാരും ഡ്രൈവറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് ഉണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ പുറത്തെത്തിച്ചു. ഇവരെ മുകളിലുള്ള റോഡിലേയ്ക്ക് കയറ്റിയ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.