ജയിപ്പിച്ച ജനങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒരു ജനപ്രതിനിധി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ പ്രതികരിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്, അല്ലാതെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ അല്ലെന്ന് കോടതി

കൊച്ചി: ഒരു പാര്‍ട്ടിയുടെ ഭാഗമായി നിന്ന് വിജയിച്ച ശേഷം പെട്ടെന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് ജനാധിപത്യത്തിലെ ധാര്‍മ്മികതയ്ക്ക് ഉതകുന്നതല്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മറുചേരിയില്‍ ചേരുന്നത് തെരഞ്ഞെടുത്തവരുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണെന്ന് കോടതി നിരീക്ഷിച്ചു. ജനത്തോടുള്ള കടപ്പാടില്‍ നിന്ന് മാറിപ്പോകണമെന്നുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ധാര്‍മികമായ രീതി. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരിലെടുത്ത പൊലീസ് കേസില്‍, യുഡിഎഫ് അംഗങ്ങള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതിയുടെ ഈ നിരീക്ഷണം. … Continue reading ജയിപ്പിച്ച ജനങ്ങളുടെ നിലപാടിന് വിരുദ്ധമായി ഒരു ജനപ്രതിനിധി പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ പ്രതികരിക്കേണ്ടത് തെരഞ്ഞെടുപ്പിലാണ്, അല്ലാതെ ആക്രമിച്ചോ കയ്യാങ്കളിയിലൂടെയോ അല്ലെന്ന് കോടതി