അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപിയുടെ ഹര്‍ജിയിലാണ് ശോഭക്കെതിരെ നടപടി സ്വീകരിക്കുക. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗമാണ് കേസെടുക്കാൻ ഉത്തരവിട്ടത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ശോഭാ സുരേന്ദ്രൻ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കെ സി വേണുഗോപാല്‍ കോടതിയെ സമീപിച്ചത്. ചാനല്‍ പരിപാടിക്കിടെയാണ് ശോഭാ സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍പോലും വന്‍തോതില്‍ സ്വത്തുക്കള്‍ സമ്പാദിച്ചു, ബിനാമി ഇടപാടുകള്‍ നടത്തി … Continue reading അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും