സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, വ്യക്തിഹത്യ; പരാതി നൽകി റിമ കല്ലിങ്കൽ
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ മെയിൽ മുഖാന്തരമാണ് പരാതി കൈമാറിയത്.(defamation through social media; Rima Kallingal lodged a complaint) അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നു, സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും റിമ കല്ലിങ്കൽ നൽകിയ പരാതിയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രതിഛായ മോശമാക്കുന്നതായും റിമയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed