പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി: ചുറ്റും ലഹരി വസ്തുക്കൾ
എറണാകുളം പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചതെന്നാണെന്ന് പ്രാഥമിക നിഗമനം. അമിത ലഹരി ഉപയോഗം മൂലം മരണം സംഭവിച്ചത് ആകാമെന്നാണ് സൂചന. പെരുമ്പാവൂർ പൊലീസ് എത്തി നടപടികൾ പൂർത്തീകരിച്ച് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുകെയിൽ ഭീതി … Continue reading പെരുമ്പാവൂരിൽ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി: ചുറ്റും ലഹരി വസ്തുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed