ട്രാക്കിലേക്ക് ചാടിയവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു; ജൽഗാവ് ട്രെയിൻ ദുരന്തത്തിൽ മരണം 12 ആയി ; 55 പേർക്ക് പരുക്ക്

മുംബൈ : മഹാരാഷ്‌ട്രയിലെ ജൽ​ഗാവിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ട്രാക്കിൽ നിന്ന ജനങ്ങൾക്കിടയിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു. ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. എന്നാല്‍ തീവണ്ടിയിൽ തീപിടിത്തമുണ്ടായി സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് … Continue reading ട്രാക്കിലേക്ക് ചാടിയവരുടെ മുകളിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു; ജൽഗാവ് ട്രെയിൻ ദുരന്തത്തിൽ മരണം 12 ആയി ; 55 പേർക്ക് പരുക്ക്