മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീറാം ഐഎഎസ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് അപ്പീല്‍ നല്‍കിയത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് അപ്പീലില്‍ പറയുന്നത്.

നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഏപ്രില്‍ 13നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു അപ്പീല്‍.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നു. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ല. ഇതു സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ചത്. 2020 ഫെബ്രുവരിയിലാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടി മുതലുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. 100 സാക്ഷിമൊഴികളുമുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റങ്ങളാണിത്.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

രാസ ലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്

അഡ്വ. ചാർളി പോൾ(ട്രെയ്നർ, മെൻ്റർ)------------------+-----------രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം...

പോട്ട ബാങ്ക് കവർച്ച; പ്രതി മലയാളിയെന്ന് പോലീസ്

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൽ കവര്‍ച്ച കേസിൽ പ്രതി മലയാളിയെന്നു...

അപകട ഭീഷണി; അയ്യപ്പൻകോവിൽ തൂക്കുപാലത്തിലെ പ്രവേശനം പൂർണമായും നിരോധിക്കും

ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം. ഒട്ടേറെ സിനിമാ ഷൂട്ടിങ്ങ്...

ചാലക്കുടിയിൽ ബൈക്കപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടി മറ്റം സ്വദേശികളായ സുരാജ്...

Related Articles

Popular Categories

spot_imgspot_img