ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്‍റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ

തൃശൂർ: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം സുകാന്തിനെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് അറിയിച്ചു. പ്രതി സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലായിരുന്നു എന്നാണ് വിവരം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് വിമാനത്താവളത്തിൽ നിന്നു ജോലി കഴിഞ്ഞു പുറത്തിറങ്ങിയ … Continue reading ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്‍റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ