ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേർക്കും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസിൽ പ്രതി ചേർക്കും. ആരോപണ വിധേയനായ സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം. ഒളിവിലുള്ള സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. അതേസമയം പ്രൊബേഷണറി ഓഫീസറായ സുകാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഐ.ബി. ഉദ്യോഗസ്ഥർ തമ്മിൽ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. നെടുമ്പാശേരി … Continue reading ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേർക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed