കോഴിക്കോട് നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍; ഒറ്റക്ക് വീട്ടിൽ താമസിച്ചിരുന്നയാളാണോ എന്ന് സംശയം

കോഴിക്കോട് നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വേളത്താണ് സംഭവം. പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. Deadbody found inside house in Kozhikode കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. എന്നാൽ, മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.