‘ഡെഡ് മണി’! പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് പുതിയ തട്ടിപ്പ്; പോലീസ് കേസെടുത്തു

തൃശ്ശൂർ: സംസഥാനത്തുടനീളം ജനങ്ങളെ കബളിപ്പിച്ച പാതി വില തട്ടിപ്പിന് പിന്നാലെ, ‘ഡെഡ് മണി’ എന്ന പേരിലുള്ള പുതിയ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി പേരാണ് ഈ തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ഡെഡ് മണി’ തട്ടിപ്പിൽ കുടുങ്ങിയ ആളുകൾ നൽകിയ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് ഡെഡ് മണി തട്ടിപ്പിലെ പ്രതികൾ. മാടായിക്കോണം സ്വദേശിയായ മനോജിൻ്റെ പരാതിയിലാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. അനന്തരാവകാശികൾ … Continue reading ‘ഡെഡ് മണി’! പാതി വില തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്ത് പുതിയ തട്ടിപ്പ്; പോലീസ് കേസെടുത്തു