ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. സുകാന്ത് ഒളിവിൽ പോയിട്ട് 2 മാസമായില്ലേ, എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും ഹൈക്കോടതി ചോദിച്ചു. ആധുനിക കാലത്ത് ഒരു വ്യക്തിക്കെങ്ങിനെ ഇത്രയധികം കാലം ഒളിവിൽ കഴിയാനാകുമെന്നും കോടതി ചോദിച്ചു. അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച്ച വിധി പറയും. പോലീസ് സുകാന്തിനെ സംരക്ഷിക്കുകയാണ് എന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ സുകാന്തിന്റെ അച്ഛനും … Continue reading ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി