പുതിയ കാലത്തെ സ്വര്‍ണമാണ് ഡേറ്റ: രാഹുല്‍ ഗാന്ധി

വാഷിങ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കണ്‍ വാലിയില്‍ സംരംഭകരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുല്‍, ‘ഹലോ, മിസ്റ്റര്‍ മോദി’ എന്നു തമാശമട്ടില്‍ ഫോണില്‍നോക്കി പറയുകയും ചെയ്തു.

‘പ്ലഗ് ആന്‍ഡ് പ്ലേ’ ഓഡിറ്റോറിയത്തില്‍ നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, മെഷീന്‍ ലേണിങ് എന്നിവയെപ്പറ്റി രാഹുല്‍ വിശമദായി ചര്‍ച്ച ചെയ്തു. സംരംഭകരായ സയീദ് അമിദി, ഷോണ്‍ ശങ്കരന്‍ എന്നിവരുമായുള്ള സംഭാഷണത്തില്‍, എല്ലാ സാങ്കേതികവിദ്യയും ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരനും ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

”ഏതെങ്കിലും സാങ്കേതികവിദ്യ ഇന്ത്യയില്‍ വ്യാപിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍, അധികാരം വികേന്ദ്രീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. ഡ്രോണ്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വളരെയേറെ ഉദ്യോഗസ്ഥതടസ്സങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ കാലത്തെ സ്വര്‍ണമാണു ഡേറ്റ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഇക്കാര്യം തിരിച്ചറിയണം. ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും ആവശ്യമായ നിയന്ത്രണങ്ങള്‍ വേണം.

പെഗസസ് ഉള്‍പ്പെടെയുള്ള ചാരവൃത്തി സോഫ്റ്റ്വെയറുകളെപ്പറ്റി ഞാന്‍ പേടിക്കുന്നില്ല. എന്റെ ഐഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് അറിയാം. രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡേറ്റാ സ്വകാര്യതയ്ക്കായുള്ള നിയമങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ഫോണ്‍ ചോര്‍ത്തണമെന്ന് രാജ്യം തീരുമാനിച്ചാല്‍ ആര്‍ക്കും തടയാനാകില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്.”- രാഹുല്‍ പറഞ്ഞു.

ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്നമട്ടില്‍ തന്റെ ഫോണില്‍ നോക്കി ‘ഹലോ മിസ്റ്റര്‍ മോദി’ എന്നു രാഹുല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മോദിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ”ദൈവത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്ന ഒരാള്‍ ഇന്ത്യയിലുണ്ട്. നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാല്‍ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...

വീണ്ടും ജീവനെടുത്ത് കാട്ടാന; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് ജംഷിദ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img