വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടി; ദളിത് യുവതിക്കു നേരേ പൊലീസിന്റെ കൊടും ക്രൂരത

പേരൂർക്കട: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതിക്കു നേരേ പൊലീസിന്റെ കൊടും ക്രൂരത. കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിക്കാൻ പോലും അനുവദിക്കാതെ മണിക്കൂറുകളോളമാണ് ഇവരെ പൊലീസ് സ്റ്റേഷനിലിരുത്തിയത്. കുടിവെള്ളം പോലും നൽകിയില്ലെന്നും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്നുമാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ബിന്ദുവിൻ്റെ ആരോപണം. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എസ് ഐ പ്രസാദ്, സി.പി.ഒ പ്രസന്നൻ എന്നിവരടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിട്ടുള്ളത്. കഴിഞ്ഞ മാസം 23 നാണ് ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് … Continue reading വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാനായിരുന്നു മറുപടി; ദളിത് യുവതിക്കു നേരേ പൊലീസിന്റെ കൊടും ക്രൂരത