ദലൈലാമയുടെ സഹോദരൻ, പ്രവാസ ടിബറ്റൻ ഗവൺമെന്റിൻ്റെ മുൻ പ്രധാനമന്ത്രി; ഗ്യാലോ തോൻഡുപ് അന്തരിച്ചു
കലിംപോങ്: ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു. 97 വയസ്സായിരുന്നു. പശ്ചിമബംഗാൾ കലിംപോങ്ങിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ പ്രവാസ ടിബറ്റൻ ഗവൺമെന്റിന്റെ മുൻചെയർമാനായിരുന്നു അന്തരിച്ച ഗ്യാലോ തോൻഡുപ്. 1991 മുതൽ 1993 വരെ പ്രവാസ ടിബറ്റൻ ഗവൺമെന്റിൽ പ്രധാനമന്ത്രിയായും 1993 മുതൽ 1996 വരെ പ്രതിരോധമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ദലൈലാമയ്ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു സഹോദരനായഗ്യാലോ തോൻഡുപ്. ചൈനീസ് ഗവൺമെൻറുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വംനൽകുകയും പ്രവാസ ടിബറ്റൻ സർക്കാരിനുവേണ്ടി അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കുകയുംചെയ്തത് ഗ്യാലോ … Continue reading ദലൈലാമയുടെ സഹോദരൻ, പ്രവാസ ടിബറ്റൻ ഗവൺമെന്റിൻ്റെ മുൻ പ്രധാനമന്ത്രി; ഗ്യാലോ തോൻഡുപ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed