കോഴിക്കോട്: ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തമിഴ്നാട്ടിലാണ് നാശം വിതച്ചതെങ്കിലും പണികിട്ടിയത് മലയാളികൾക്കാണ്. സംസ്ഥാനത്ത് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തിൽ പച്ചക്കറി സീസൺ അല്ലാത്തതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ചെയ്തതോടെ വൻവിലക്കയറ്റമാണ് പച്ചക്കറി വിപണിയിൽ. മുരിങ്ങക്കായ, നേന്ത്രപ്പഴം, കാരറ്റ്, കിഴങ്ങുവർഗങ്ങൾ, ബീറ്റ്റൂട്ട് തുടങ്ങിയവ കൈ പൊള്ളിക്കും. തക്കാളി വിലയും കുതിച്ചുയരുകയാണ്. ഇതോടെ കുടുംബ ബജറ്റ് താളംതെറ്റി. പച്ചക്കറി വാങ്ങാനെത്തുന്നവർ വില ചോദിച്ച് തിരിച്ചുപോവുന്ന സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു. തുച്ഛവിലക്ക് ലഭിച്ചിരുന്ന കറിവേപ്പിലക്കുവരെ 60-70 ആണ് … Continue reading ഫെൻജൽ ‘എഫക്‌ടി’ൽ കത്തിക്കയറി പച്ചക്കറി വില; മുരിങ്ങക്കായ, നേന്ത്രപ്പഴം, കാരറ്റ്, കിഴങ്ങുവർഗങ്ങൾ, ബീറ്റ്റൂട്ട് കൈ പൊള്ളിക്കും; പിന്നാലെയുണ്ട് തക്കാളി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed