ഫെംഗലിൽ ആടിയുലഞ്ഞ് തമിഴ്നാട്; മഴക്കെടുതിയിൽ മരിച്ചത് നാല് പേർ; ഇനിയും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് ഫെം​ഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. ചെന്നൈയിലാണ് മഴയത്ത് വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ഫെം​ഗൽ താറുമാറാക്കിയിട്ടുണ്ട്. കാമശ്വരം, വരുന്ദമാവാടി, പുതുപ്പള്ളി, വെദ്രപ്പ്, വനമാദേവി, വല്ലപ്പള്ളം, കള്ളിമേട്, ഈരവയൽ, ചെമ്പോടി തുടങ്ങിയ ഇടങ്ങളിലാണ് നാശനഷ്ടമുണ്ടായത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 471 പേരെ പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളപ്പൊക്കവും കാറ്റും മഴയും ശക്തമായി തുടരുകയാണ്. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി കുറയ്‌ക്കണമെന്നും … Continue reading ഫെംഗലിൽ ആടിയുലഞ്ഞ് തമിഴ്നാട്; മഴക്കെടുതിയിൽ മരിച്ചത് നാല് പേർ; ഇനിയും മഴ കനക്കുമെന്ന് മുന്നറിയിപ്പ്