മോദിയുടെ 2000 രൂപ തുടർന്നും വേണോ? ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യൂ… തട്ടിപ്പുകാർ പുതിയ സൂത്രവുമായി ഇറങ്ങിയിട്ടുണ്ട്; സൂക്ഷിക്കുക

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പി.എം-കിസാൻ’ പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്. കർഷകർക്കും ഭൂവുടമകൾക്കും വാട്‌സ്ആപ്പിലൂടെ പദ്ധതിയെ പറ്റി വിവരിക്കുന്ന സന്ദേശവും ആപ്ലിക്കേഷൻ ഫയലും അയച്ചാണ് തട്ടിപ്പ്. ധനസഹായം തുടർന്നും ലഭിക്കണമെങ്കിൽ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത് ചെയ്യുന്നതോടെ ആപ്പ് എസ്.എം.എസ് അനുമതി ആവശ്യപ്പെടും. അനുമതി നൽകിയാൽ എസ്.എം.എസ് നിരീക്ഷിക്കാനും ഒ.ടി.പി ചോർത്താനും തട്ടിപ്പുകാർക്കു സാധിക്കും. ഇതുവഴി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാവും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് … Continue reading മോദിയുടെ 2000 രൂപ തുടർന്നും വേണോ? ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യൂ… തട്ടിപ്പുകാർ പുതിയ സൂത്രവുമായി ഇറങ്ങിയിട്ടുണ്ട്; സൂക്ഷിക്കുക