‘വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം’

ന്യൂഡല്‍ഹി: ബിജെപി ഉയര്‍ത്തുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. പ്രധാനമന്ത്രി ശ്രദ്ധ തിരിക്കാന്‍ നോക്കുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഈ വിഷയം പ്രാധാന്യത്തോടെ ഉയര്‍ന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മണിപ്പൂരില്‍ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതില്‍ ആശങ്ക കൂടുന്ന സാഹചര്യമാണ്. മ്യാന്‍മറിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നോ എന്നാണ് ആശങ്ക. കലാപം രൂക്ഷമായ ബിഷ്ണുപൂര്‍, സുഗ്‌നു മേഖലകളില്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരില്‍ ചിലര്‍ കെ.വൈ.കെ.എല്‍, യു.എന്‍.എല്‍.എഫ് സംഘാംഗങ്ങള്‍ ആണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ പ്രധാന വിഷയം മണിപ്പൂരില്‍ കലാപമായിരുന്നു. മണിപ്പൂരില്‍ കലാപം തുടരുന്നതിനെ കുറിച്ചാണ് വിദേശ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. അരമണിക്കൂറിലെറെ കൂടിക്കാഴ്ച്ച നീണ്ടു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

കേരളത്തിലെ മദ്യത്തിനെന്താ ഇത്ര ഡിമാൻ്റ്; ഗുട്ടൻസ് തേടി തമിഴ്നാട് എക്സൈസ് സംഘം; പക്ഷെ നിരാശരായി മടങ്ങി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു....

പോട്ട ബാങ്ക് കവർച്ച; പ്രതി മലയാളിയെന്ന് പോലീസ്

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൽ കവര്‍ച്ച കേസിൽ പ്രതി മലയാളിയെന്നു...

നാടുകടത്തൽ തുടരുന്നു; അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ; വിമാനത്തിലുണ്ടായിരുന്നത് 119 പേർ; മൂന്നാമത് വിമാനം ഇന്ന് എത്തും

അമൃത്‌സര്‍: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി. അമേരിക്കന്‍...

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടുത്തം: രോഗികൾ രക്ഷപെട്ടത് ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിൽ വൻ തീപിടുത്തം....

Related Articles

Popular Categories

spot_imgspot_img