ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയത് ഭീതി പടർത്തുന്ന ദൃശ്യങ്ങൾ; ചലച്ചിത്ര അക്കാദമിയിൽ വീണ്ടും വിവാദം

തിരുവനന്തപുരം: ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് ചലച്ചിത്ര അക്കാദമി നൽകിയ ഷോട്ട് ഫിലിമിലെ ദൃശ്യങ്ങൾക്കെതിരെ കടുത്ത വിമർശനം. ചലച്ചിത്ര ആസ്വാദന ശിൽപശാലയിൽ പങ്കെടുക്കുന്നതിനായി ആസ്വാ​ദന കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയ ദൃശ്യങ്ങൾ ഭീതി പടർത്തുന്നതാണ് എന്നാണ് വിമർശനം. ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തിയതോടെയാണ് വിവാദമായത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകിയ ഷോർട്ട് ഫിലിമിലെ ദൃശ്യങ്ങളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ലോകപ്രശസ്ത സംവിധായകന്റെ ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥികൾക്ക് ആസ്വാദനക്കുറിപ്പെഴുതാൻ അക്കാദമിയുടെ വെബ്സൈറ്റ് വഴി ലഭ്യമാക്കിയതെന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കി. എന്നാൽ … Continue reading ആസ്വാദനക്കുറിപ്പെഴുതാൻ വിദ്യാർത്ഥികൾക്ക് നൽകിയത് ഭീതി പടർത്തുന്ന ദൃശ്യങ്ങൾ; ചലച്ചിത്ര അക്കാദമിയിൽ വീണ്ടും വിവാദം