വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട്ടേയ്ക്കുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിനുള്ള വിദേശ വായ്പ വൈകുന്നതാണ് കാരണം. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എ.ഐ.ഐ.ബി.) നിന്ന് വായ്പയെടുക്കാനാണ് ധാരണയായിരിക്കുന്നത്. എന്നാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ഫണ്ട് ലഭ്യമായിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചിനകം ഫണ്ട് ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍ എങ്കിലും നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് വായ്പയ്ക്കായി മേയ് വരെ കാത്തിരിക്കണം. ഇതിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ വായ്പ ലഭിക്കുന്നത് പിന്നെയും നീണ്ടു പോയേക്കും. കൂടാതെ … Continue reading വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി