ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനം മുസ്ലിം സ്ത്രീകളോടൊപ്പം ആഘോഷിക്കാന്‍ ബിജെപി എംപിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മുസ്‌ലിം സ്ത്രീകള്‍ക്ക് വലിയ ആശ്വാസവും സുരക്ഷയും നല്‍കിയെന്നും മോദി പറഞ്ഞു.
ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എന്‍ഡിഎ എംപിമാരുടെ യോഗം തിങ്കളാഴ്ച രാത്രി നടന്നിരുന്നു. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി?കളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ യോഗത്തിലാണ് മുസ്ലിം സ്ത്രീകളുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ മോദിയുടെ ആഹ്വാനമുണ്ടായത്.
കേന്ദ്ര സര്‍ക്കാരിന്റെ ഹജ് നയത്തിന്റെ ഭാഗമായി നിരവധി മുസ്ലിം സ്ത്രീകള്‍ക്ക് ഈ വര്‍ഷം ഹജ് കര്‍മം നിര്‍വഹിക്കാന്‍ സാധിച്ചുവെന്നും മോദി പറഞ്ഞു. മുസ്‌ലിം സ്ത്രീകളിലേക്ക് എത്താന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30നാണ് രക്ഷാബന്ധന്‍ നടക്കുന്നത്.