മലപ്പുറത്ത് ദേശീയപാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറുവരി പാതയിൽ വിള്ളൽ; ഗതാഗതം താത്കാലികമായി നിര്‍ത്തി

മലപ്പുറം: ദേശീയപാതയില്‍ റോഡില്‍ വിള്ളല്‍. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്.തലപ്പാറ ഭാഗത്ത് ആണ് വിള്ളൽ കണ്ടത്. വയലിന് സമീപം ഉയര്‍ത്തി നിര്‍മിച്ച റോഡിന്റെ അടിഭാഗത്തെ മണ്ണുനീങ്ങുന്നതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞദിവസം ദേശീയപാതയുടെ ഒരുഭാഗം തകര്‍ന്നുവീണ കൂരിയാടിന് അടുത്താണ് ഇപ്പോഴത്തെ സംഭവം. ഇവിടെനിന്നും നാലുകിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം. ദേശീയപാത അധികൃതരും വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പോലീസ് … Continue reading മലപ്പുറത്ത് ദേശീയപാതയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറുവരി പാതയിൽ വിള്ളൽ; ഗതാഗതം താത്കാലികമായി നിര്‍ത്തി