ആകർഷകമായ പ്രതിഫലം, വിരമിക്കുമ്പോൾ ആനുകൂല്യം; സിപിഎമ്മിൽ പ്രഫഷനൽ വിപ്ലവകാരി റിക്രൂട്ട്മെൻ്റ്
കൊല്ലം ∙ മുഴുവൻസമയ പാർട്ടിപ്രവർത്തനത്തിനായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സി.പി.എം. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്. മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു നിലവിലുള്ളവർക്ക് പുറമേ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. വിപ്ലവകാരികൾ വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. … Continue reading ആകർഷകമായ പ്രതിഫലം, വിരമിക്കുമ്പോൾ ആനുകൂല്യം; സിപിഎമ്മിൽ പ്രഫഷനൽ വിപ്ലവകാരി റിക്രൂട്ട്മെൻ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed