കലാ രാജുവിനെതിരായ സിപിഎം അതിക്രമം ആദ്യ സംഭവമല്ല; വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട്…

പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിലെ ഇടതു കൗൺസിലർ കലാ രാജുവിനെതിരായ സിപിഎം അതിക്രമം നിയമസഭയിൽ ചർച്ചയായപ്പോൾ സിപിഎമ്മിനെയും സർക്കാരിനെയും ന്യായീകരിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജായിരുന്നു. എന്നാൽ, വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ട നഗരസഭയിൽ സിപിഎം കൗൺസിലറായിരിക്കെയാണ് വീണാ ജോർജ്ജിന്റെ മാതാവ് റോസമ്മ കുര്യാക്കോസിനെ സിപിഎമ്മുകാർ മർദ്ദിച്ചത്. വീണാ ജോർജ്ജിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് വർഷങ്ങൾക്കു മുൻപ് സിപിഎമ്മിൽനിന്നു നേരിട്ടത് കലാ രാജുവിന്റേതിനു സമാനമായ അനുഭവമായിരുന്നു എന്നാണ് റിപ്പോർട്ട് … Continue reading കലാ രാജുവിനെതിരായ സിപിഎം അതിക്രമം ആദ്യ സംഭവമല്ല; വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട്…