കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി സംബന്ധിച്ചാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിൽ തർക്കം രൂക്ഷമാകുന്നത്. ഇടത് മുന്നണിയിലെ ധാരണ പ്രകാരം കൊല്ലം കോർപ്പറേഷനിൽ മേയർ പദവി ആദ്യ നാലുവർഷം സിപിഎമ്മിനും അവസാന ഒരു വർഷം സിപിഐക്കുമാണ്. എന്നാൽ, നാലു വർഷം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നിലവിലെ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ തയ്യാറാകാത്തതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് മേയറും സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമില്ലെന്ന് സിപിഎം ജില്ലാ നേതൃത്വവും … Continue reading കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ