സിപിഐയുടെ പോസ്റ്ററിൽ ദേശീയ പതാകയേന്തിയ ഭാരതാംബ

കോട്ടയം: കോട്ടയത്ത് ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തി സിപിഐയുടെ പോസ്റ്റർ. പണി പാളുമെന്ന് കണ്ടതോടെ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിച്ചു. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററിലാണ് ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവും ഇടംപിടിച്ചത്. സോഷ്യൽമീഡിയയിൽ പോസ്റ്റർ പ്രചരിച്ചതിന് പിന്നാലെ ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിക്കുകയായിരുന്നു. ഈ മാസം 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിലാണ് സിപിഐ കോട്ടയം മണ്ഡലം സമ്മേളനം സമ്മേളനം നടക്കുന്നത്. മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണാർഥമാണു സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പുറത്തിറക്കിയത്. ദേശീയപതാകയിലെ … Continue reading സിപിഐയുടെ പോസ്റ്ററിൽ ദേശീയ പതാകയേന്തിയ ഭാരതാംബ