സിപിഐ ജില്ലാ നേതൃത്വം അഴിമതിയില്‍ മുങ്ങി; സമാന്തര സംഘടന രൂപീകരിച്ച് വിമതർ; ആദ്യ പരിപാടിയിൽ പങ്കെടുത്തത് 500 പേർ

പാലക്കാട്: പാലക്കാട് സിപിഐവിമതർ ചേർന്ന് സമാന്തര സംഘടന രൂപീകരിച്ചു. ‘സേവ് സിപിഐ ഫോറം’ എന്ന പേരിലാണ് സംഘടന നിലവിൽ വന്നത്CPI rebels formed a parallel organization മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പാലോട് മണികണ്ഠന്‍ സെക്രട്ടറിയായി 45 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ 500 ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് നീക്കം. സിപിഐ ജില്ലാ നേതൃത്വം അഴിമതിയില്‍ മുങ്ങിയെന്ന് വിമതര്‍ വിമര്‍ശിച്ചു.