രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; ആയിരം കടന്നു; മുന്നിൽ കേരളം

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം രോഗികളുടെ എണ്ണം ആയിരം കടന്നു. 1009 കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. … Continue reading രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്; ആയിരം കടന്നു; മുന്നിൽ കേരളം