പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, വീടിൻ്റെ മേൽക്കൂര തകർന്നു; അപകടം മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ ഈസ്റ്റ്മാറാടിയില്‍ ഇന്ന് രാവിലെ 9.30നാണ് അപകടം നടന്നത്. വണ്ടനാമറ്റം ജോസഫ് എം.സിയുടെ വീട്ടിലാണ് സംഭവം. അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വീടിന്റെ ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ചുമരുകളും, മേല്‍ക്കൂരയുടെ ഓടുകളും ചിതറി തെറിച്ച് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. … Continue reading പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, വീടിൻ്റെ മേൽക്കൂര തകർന്നു; അപകടം മൂവാറ്റുപുഴയിൽ