എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്ക്!

തിരുവനന്തപുരം: വിവാദത്തിലായ എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്കെന്നു സൂചന. സുപ്രധാന തസ്‌തികയില്‍ അജിത്‌ കുമാറിനെ നിയമിക്കാനുള്ള ചർച്ചകൾ തുടങ്ങി. ജനുവരിയില്‍ പോലീസ്‌ ഉന്നത തലത്തില്‍ അഴിച്ചു പണിയുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇപ്പോൾ എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും. ഇവരെ റേഞ്ച്‌ ഡി.ഐ.ജിമാരാക്കി നിയമിക്കും. തൃശൂര്‍പൂരം കലക്കല്‍, ആര്‍.എസ്‌.എസ്‌. നേതാവുമായുള്ള കൂടിക്കാഴ്‌ച തുടങ്ങിയ വിവാദ വിഷയങ്ങളിലെ സി.പി.ഐയുടെ എതിര്‍പ്പിനെയും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ … Continue reading എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്ക്!