ആറ് ബഹുജന റാലികളുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മധ്യപ്രദേശില്‍ 50 ദിവസത്തില്‍ ആറ് ബഹുജന റാലികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് പുറമേ പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്ത് സജീവമാകും. ജൂണ്‍ 13 ന് ജബല്‍പൂരില്‍ സംഘടിപ്പിച്ച ബഹുജന റാലിയോടെ പ്രിയങ്ക തന്റെ വരവ് അറിയിച്ചിരുന്നു.

ജൂലൈ 22 ന് ഗ്വാളിയാറിലായിരിക്കും രണ്ടാം ഘട്ടത്തില്‍ പ്രിയങ്ക പങ്കെടുക്കുന്ന റാലി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമാണ് ഗ്വാളിയാര്‍. ഇവിടെ പ്രിയങ്കയെ കളത്തിലിറക്കി മുന്‍തൂക്കം നേടാനാണ് കോണ്‍ഗ്രസിന്റെ നീക്കം. റാലി സംഘടിപ്പിക്കുന്ന ആറ് പ്രദേശങ്ങളും എസ് സി, എസ് ടി, ഒബിസി മുന്‍തൂക്കമുള്ളവയാണ്. തിങ്കളാഴ്ച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ജെപി അഗര്‍വാള്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചിരുന്നു.

കര്‍ണാടകയിലേതിന് സമാനമായി സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണം മുന്‍നിര്‍ത്തി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കാനും ആലോചനയുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച എബിപി-സി വോട്ടര്‍ സര്‍വ്വേഫലം ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 108-120 സീറ്റ് വരെയും ബിജെപി 106-118 സീറ്റ് വരെയും നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഇതിന് പുറമേ സിന്ധ്യയുടെ വിശ്വസ്തനായ രാഗേഷ് കുമാര്‍ ഗുപ്ത, ബെയ്ജ്നാഥ് സിങ് യാദവ്, തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതും പ്രതീക്ഷയാണ്.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

കൊച്ചിയിലെ ഹോസ്റ്റലുകളിൽ വീണ്ടും കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

കൊച്ചി: കളമശേരി കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കഞ്ചാവുമായി...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ. പള്ളിക്കൽ കാട്ടുപുതുശ്ശേരി...

ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന...

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം സത്യമായാൽ ഇന്ത്യയുടെ റേഞ്ച് മാറും; 3 വർഷത്തിനകം ജർമനിയെ മറികടക്കും

ന്യൂഡല്‍ഹി: 2028 ന് മുമ്പ് ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ...

കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു. കണ്ണൂർ ഇരിട്ടിയി പുന്നാട് വെച്ചാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!