തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണക്കാലത്ത് സര്‍ക്കാര്‍ എല്ലാ മേഖലയ്ക്കും ചെയ്യാവുന്നത് ചെയ്തതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 19,000 കോടി രൂപയാണ് ഓണച്ചെലവുകള്‍ക്കായി വേണ്ടിവരുന്നത്. സാമൂഹിക ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്തു. 13 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്തു.
25 കോടിരൂപ ലോട്ടറി മേഖലയില്‍ ബോണസായി നല്‍കി. കെഎസ്ആര്‍ടിസിക്ക് 70 കോടിരൂപ കൊടുക്കാന്‍ തീരുമാനിച്ചു. പാചകത്തൊഴിലാളികള്‍ക്ക് 50 കോടിരൂപ നല്‍കി. കണ്‍സ്യൂമര്‍ഫെഡിന് ഓണവിപണിക്കുള്ള ആദ്യഘട്ട പണം കൊടുത്തു. സിവില്‍സപ്ലൈസ് കോര്‍പറേഷനും പണം അനുവദിച്ചു.
കേന്ദ്രം നല്‍കേണ്ട തുകയില്‍ വലിയ വെട്ടിക്കുറവ് വന്നതായി ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് കിട്ടേണ്ട പണം വാങ്ങിയെടുക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ സഹകരിക്കുന്നില്ല. കേരളത്തിലെ ജനങ്ങളോട് അവര്‍ വഞ്ചനയാണ് കാണിക്കുന്നത്. കേന്ദ്രമന്ത്രിമാരെ കാണാന്‍ വരാമെന്ന് പറഞ്ഞെങ്കിലും കോണ്‍ഗ്രസ് എംപിമാര്‍ സഹകരിച്ചില്ല. ഭാവിതലമുറയെ സംരക്ഷിക്കാനുള്ള പണം കേരളത്തിനു ലഭിക്കുന്നില്ല. പൊതുജനങ്ങള്‍ക്ക് കേരളം കൊടുക്കുന്ന ആനുകൂല്യം നിര്‍ത്തണമെന്നാണോ കേന്ദ്രം പറയുന്നതെന്നും ധനമന്ത്രി ചോദിച്ചു.