യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയുടെ വയറ്റിൽ നിന്നാണ് ഇത്തരത്തിൽ നൂൽ പുറത്തെടുത്തത്. പ്രസവശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ചികിത്സയിലാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് പുറത്തറിഞ്ഞത്. എന്നാൽ, ചികിത്സാപ്പിഴവല്ലെന്ന നിലപാടിലാണ് എറണാകുളം ജനറൽ ആശുപത്രി അധികൃതർ. ഷബീനയുടെ പ്രസവം എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. പ്രസവ ശേഷം ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് കോട്ടയം … Continue reading യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ