പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി;പള്ളി വികാരിക്കെതിരെ കേസെടുത്ത് പോലിസ്
കാസർകോട്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരിക്കെതിരെ കേസെടുത്ത് പോലിസ്. മൂന്നു മാസക്കാലം നിരന്തരമായി പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്നാണ് പരാതി. കാസർകോട് ചിറ്റാരിക്കാലിലാണ് സംഭവം നടന്നത്. പള്ളിവികാരിക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫാദർ പോൾ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. 2024 മെയ് 15 മുതൽ ആഗസ്‌ത് 13 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed