ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്ത അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി

കോഴിക്കോട്: ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലിൽ അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി. മടപ്പള്ളി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എംഎ ഷിനാസിനെതിരെയാണ് പരാതി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എംഎസ്എഫ് നേതാവുമായ കെപി അമീന്‍ റാഷിദാണ് പരാതി നല്‍കിയത്. ഷിനാസ് നടത്തിയത് യുജിസി ചട്ടങ്ങളുടെ ലംഘനമെന്നും അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ഭാര്യയുടെ പിഎച്ച്ഡി മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത് താനാണെന്നും അത് പിന്‍വലിക്കുന്നു എന്നും കോഴിക്കോട് മടപ്പളളി കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ എംഎ ഷിനാസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. … Continue reading ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്ത അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി