അടിയുണ്ടാകുന്നതിന് 15 മിനിറ്റു മുമ്പേ പരാതി കിട്ടി! ലാത്തിയടി നടത്തിയ പോലീസുകാരുടെ പേരുകൾ ഒഴിവാക്കി എഫ്.ഐ.ആർ; ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?

പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ അടിച്ച് ഒതുക്കിയ സംഭവത്തിൽ പൊലീസിന്റെ ഒത്തുകളി. ഉത്തരവാദികളായ എസ്.ഐയുടേയും പൊലീസുകാരുടേയും പേരുകൾ ഇല്ലാതെയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. പൊലീസുകാർ സംഭവസ്ഥലത്ത് എത്തിയ സമയത്തിലും പൊരുത്തക്കേടുകൾ ഉണ്ട്. ഇത് പോലീസുകാരെ രക്ഷിക്കാനാണെന്ന് ആക്ഷേപം.ലാത്തിയടിക്ക് നേതൃത്വം നൽകിയത് പത്തനംതിട്ട എസ്.ഐ ജെ.യു. ജിനു, സിവിൽ പൊലീസ് ഒാഫീസർമാരായ ജോബിൻ ജോസഫ്, അഷ്ഫാക്ക് എന്നിവരാണ് മർദിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താത്തതിലാണ് ദുരൂഹത. … Continue reading അടിയുണ്ടാകുന്നതിന് 15 മിനിറ്റു മുമ്പേ പരാതി കിട്ടി! ലാത്തിയടി നടത്തിയ പോലീസുകാരുടെ പേരുകൾ ഒഴിവാക്കി എഫ്.ഐ.ആർ; ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?