കോളജ് വിദ്യാർ‌ഥിനി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ: സംഭവം കണ്ണൂർ നാദാപുരത്ത്

തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്‌സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിതാവ്: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) … Continue reading കോളജ് വിദ്യാർ‌ഥിനി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ: സംഭവം കണ്ണൂർ നാദാപുരത്ത്