കാപ്പിക്കർഷകർക്ക് എല്ലാ സേവനങ്ങളും ഇനി എളുപ്പത്തിൽ: പുത്തൻ ആപ്പുമായി കോഫീ ബോർഡ്
കോഫീ ബോർഡിൻ്റെ സേവനങ്ങൾ കർഷകരിലേക്ക് എത്തിക്കാൻ പുതിയ ആപ്പുമായി കോഫീ ബോർഡ്. മൊബൈൽ നമ്പർ, വ്യക്തിവിവരം, തോട്ടത്തിൻ്റെ വിവരം എന്നിവ നൽകി ആപ്പിൽ രജിസ്റ്റർ ചെയ്യാം. അടുത്ത വർഷം നിലവിൽ വരുന്ന യുറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ (EUDR) മറികടക്കുന്നതിനു മുന്നോടിയായ രജിസ്ട്രേഷനും ഈ ആപ്പിലൂടെ ലഭ്യമാകും. കർഷകർക്ക് ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അക്ഷയാ കേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. ഫോൺ: 9495561600, 9446155222,,9746087850 , 8277066286. https://play.google.com/store/apps/details?id=com.ict.coffee_board
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed