മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ

മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വാർഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ബി ബ്ലോക്കിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആശുപത്രിയുടെ രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട കൂട്ടിരിപ്പുകാർ ഭയന്ന് പുറത്തേക്കോടി. പിന്നീട് ആശുപത്രി ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. പരിയാരം മെഡിക്കൽ കോളേജ് ‘വെന്റിലേറ്ററി’ൽ … Continue reading മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ