രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനം, ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന; തീരരക്ഷാസേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

ചെന്നൈ∙ തീരരക്ഷാസേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.  Coast Guard Director General Rakesh Pal passed away due to heart attack പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് നെഞ്ചുവേദനയുണ്ടായത്.  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  രാകേഷ് പാലിന്റെ നിര്യാണത്തിൽ രാജ്നാഥ് സിങ് അനുശോചിച്ചു. തീരരക്ഷാസേനയുടെ 25-ാം ഡയറക്ടർ ജനറലായിരുന്നു. 2023 ജൂലൈയിലാണ് സ്ഥാനമേറ്റത്.  2022 ഫെബ്രുവരി മുതൽ അഡീഷനൽ ഡയറക്ടർ ജനറലായി കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് പ്രവർത്തിച്ചു വരികയായിരുന്നു. … Continue reading രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദർശനം, ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന; തീരരക്ഷാസേനയുടെ ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു