കൂട്ടുകാരിക്കൊപ്പം ട്യൂഷനു പോകുമ്പോൾ ദുരന്തം; ഇലക്ട്രിക് സ്‌കൂട്ടർ മതിലില്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ഇലക്ട്രിക് സ്‌കൂട്ടർ മതിലില്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം കാസർകോട് ∙ കുമ്പള കൊടിയമ്മ പൂക്കട്ടയിൽ ഉണ്ടായ ദാരുണ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്ക സ്വദേശി റസാഖിന്റെയും റംസീനയുടെയും മകൾ റിസ്‌വാന (15) ആണ് മരിച്ചത് . വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. കൂട്ടുകാരിക്കൊപ്പം ട്യൂഷൻ സെൻററിലേക്ക് പോകുന്നതിനിടയിലാണ് അപകടം. ഇലക്ട്രിക് സ്കൂട്ടറിൽ കൂട്ടുകാരിയോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം പെട്ടന്ന് നഷ്ടപ്പെട്ടു. തുടർന്ന് റോഡിന്റെ വക്കിലുള്ള മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. … Continue reading കൂട്ടുകാരിക്കൊപ്പം ട്യൂഷനു പോകുമ്പോൾ ദുരന്തം; ഇലക്ട്രിക് സ്‌കൂട്ടർ മതിലില്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം