കോട്ടയം: എസ്എഫഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ 125 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഘര്‍ഷം നടന്നത്. സിഎംഎസ് കോളേജിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ചായിരുന്നു സംഘര്‍ഷം. ഇന്നലെ കോളേജിന് മുന്നില്‍ വച്ച് തുടങ്ങിയ സംഘര്‍ഷം ജനറല്‍ ആശുപത്രിയുടെ മുന്നിലെത്തുന്നതുവെര നീണ്ടുനിന്നു. ഒടുവില്‍ പോലീസെത്തിയതാണ് ഇരുപാര്‍ട്ടികളുടെയും സംഘര്‍ഷം അവസാനിപ്പിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടുപേരെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവരികയും തുടര്‍ന്ന് അവിടെവച്ച്് വീണ്ടും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. അഞ്ചു എസ്എഫ്‌ഐക്കാര്‍ക്കും മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. സംഘര്‍ഷമുണ്ടായ പരിസരത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്.