തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത

തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ എംഎസ് സി എൽസ 3 ചരക്ക് കപ്പലിലുള്ള കണ്ടെയ്നറിനൊപ്പം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കുന്നതിടെ അസ്വസ്ഥത. കോവളത്ത് വെച്ച് സിവിൽ ഡിഫൻസ് ജീവനക്കാർക്ക് ആണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ശുചീകരണം നടത്തുന്നതിനിടെ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പ്ലാസ്റ്റിക് തരികൾ വാരിമാറ്റിക്കൊണ്ടിരുന്ന നാലോളം ജീവനക്കാർക്ക് ആണ് അലർജി സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ട ജീവനക്കാർ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. … Continue reading തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കുന്നതിടെ അസ്വസ്ഥത