കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; 12 വയസ്സുകാരിക്ക് പ്രത്യേക പരിഗണന വേണമെന്ന് സിഡബ്ല്യുസി

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് കുട്ടിക്ക് പരിഗണനയും, സംരക്ഷണവും ആവശ്യമാണെന്നും സിഡബ്ല്യുസി വ്യക്തമാക്കി. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. വിഷയത്തിൽ തീരുമാനമാകുന്നതുവരെ കുട്ടിയെ താൽക്കാലികമായി അവിടെത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശികളായ … Continue reading കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; 12 വയസ്സുകാരിക്ക് പ്രത്യേക പരിഗണന വേണമെന്ന് സിഡബ്ല്യുസി