ബെയ്ജിങ്: ചൈനയില്‍ കുട്ടികള്‍ക്ക് സോഡിയം നൈട്രൈറ്റ് കലര്‍ത്തിയ ഭക്ഷണം നല്‍കി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റര്‍ഗാര്‍ഡന്‍ അധ്യാപികയെ വ്യാഴാഴ്ച വധശിക്ഷയ്ക്കു വിധേയമാക്കി. മുപ്പത്തൊന്‍പതുകാരിയായ വാങ് യുന്നിനെയാണു വധശിക്ഷയ്ക്കു വിധേയമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എപിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2019 മാര്‍ച്ചിലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മറ്റൊരു അധ്യാപികയുമായി വാങ് യുന്‍ വഴക്കിട്ടു. പിന്നാലെ ഇവര്‍ സോഡിയം നൈട്രേറ്റ് വാങ്ങുകയും പിറ്റേദിവസം കിന്‍ഡര്‍ഗാര്‍ഡിനിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ ഇത് കലര്‍ത്തുകയുമായിരുന്നു.
2020 ജനുവരിയില്‍ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു ഒരു കുട്ടി മരിച്ചു. 24 കുട്ടികള്‍ക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് അധ്യാപിക സോഡിയം നൈട്രറ്റ് കലര്‍ത്തിയത് കണ്ടെത്തിയത്.
ഒന്‍പതുമാസത്തെ തടവുശിക്ഷയായിരുന്നു അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത്. പിന്നാലെ 2020 സെപ്റ്റംബറില്‍ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.