ആദിവാസി യുവാവിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി

ഭോപാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ പ്രവേശ് ശുക്ലയെന്നയാള്‍ മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കഴിഞ്ഞ ദിവസം ആദിവാസിയായ ദഷ്മത് റാവത്തിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ലയെന്നയാള്‍ മൂത്രമൊഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായി. ഇതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. പ്രതിക്കു ബിജെപി ബന്ധമുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചെങ്കിലും ബിജെപി നിഷേധിച്ചു.

ദഷ്മത് റാവത്തിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിങ് ചൗഹാന്‍ കാല്‍ കഴുകിയത്. വിസമ്മതിച്ച റാവത്തിനെ മുഖ്യമന്ത്രി നിര്‍ബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച ശേഷം കാല്‍ കഴുകുകയായിരുന്നു. മുഖത്തേക്ക് മൂത്രമൊഴിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വളരെ വേദനയുണ്ടായെന്ന് ചൗഹാന്‍ പറഞ്ഞു. തനിക്ക് ജനം ദൈവത്തെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ”ജനങ്ങളെ സേവിക്കുക എന്നാല്‍ ദൈവത്തെ സേവിക്കുന്നത് പോലെയാണ്. എല്ലാ മനുഷ്യരിലും ദൈവമുണ്ടെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ദഷ്മതിനു േനരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമം വലിയ വേദനയുണ്ടാക്കി. അദ്ദേഹത്തിനെതിരെയുണ്ടായ അതിക്രമം തെറ്റാണ്” ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസിയുവാവിന്റെ ദേഹത്തു മൂത്രമൊഴിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ, പ്രതിയായ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ നാലംഗ സമിതിയെ നിയോഗിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ്, പ്രതിക്കു ബിജെപി ബന്ധമുണ്ടെന്നും ആരോപിച്ചു. ബിജെപി നിഷേധിച്ചു. ചൊവ്വാഴ്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പിന്നാലെയാണു പൊലീസ് കേസെടുത്തത്. ദേശീയ സുരക്ഷാനിയമം (എന്‍എസ്എ), പട്ടികവിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം എന്നിവ അടക്കം 4 വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ 2ന് പ്രവേശ് ശുക്ല അറസ്റ്റിലായി.

സിദ്ധി ജില്ലയിലെ കുബ്രി ഗ്രാമത്തിലാണു സംഭവം നടന്നത്. ഫോണ്‍ റീചാര്‍ജ് ചെയ്യാനെത്തിയ യുവാവ് കടയുടെ തിണ്ണയിലിരിക്കുമ്പോഴാണു ശുക്ല എത്തി മൂത്രമൊഴിച്ചതെന്നാണു റിപ്പോര്‍ട്ട്. കടയുടമ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ, പ്രവേശിന്റെ പിതാവിന്റെ വീടിന്റെ ഒരു ഭാഗം അധികൃതര്‍ ഇടിച്ചുനിരത്തി. ചട്ടം ലംഘിച്ചു നിര്‍മിച്ചതുകൊണ്ടാണു നടപടിയെന്നാണു വിശദീകരണം.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി: IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനു സസ്‌പെൻഷൻ

കൊച്ചി: വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ...

എ ആർ റഹ്മാൻ ആശുപത്രിയിൽ: ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

എ ആര്‍ റഹ്മാൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്ന് രാവിലെ 7.10ഓടെയാണ് അദ്ദേഹത്തെ...

യു.കെ.യിൽ യുവതി വെടിയേറ്റ് മരിച്ച സംഭവം: നാലു പേർ അറസ്റ്റിൽ

ഞായറാഴ്ച റോണ്ട്ഡ സൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിലെ ഗ്രീൻ പാർക്കിൽ വെടിയേറ്റ്...

ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം...

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാക്കൾ പിടിയിൽ

കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ രണ്ട് യുവാക്കൾ പിടിയിൽ....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!